കേക്കുകള്‍, ബിസ്‌കറ്റ്, മിഠായികള്‍ തുടങ്ങിയവയ്ക്ക് പുഡ്ഡിംഹ് ടാക്‌സ് ഏര്‍പ്പെടുത്താനൊരുങ്ങി ഗവണ്‍മെന്റ്. പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. പഞ്ചസാര അമിതമായി അടങ്ങിയിരിക്കുന്ന ആഹാരത്തിന്റെ ഉപയോഗം ജനങ്ങളില്‍ അമിത വണ്ണത്തിന് കാരണമാകുന്നുവെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. കുട്ടികള്‍ 10 വയസ് പ്രായമെത്തുന്നതു വരെ 18 വയസില്‍ ഉപയോഗിക്കുന്ന അത്രയും പഞ്ചസാര കഴിക്കുന്നുണ്ടെന്നാണ് പുതിയ പഠനം വ്യക്കമാക്കുന്നത്. സാധാരണ ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉത്പാദകര്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല. പുഡ്ഡിംഗുകളുടെ കാര്യത്തില്‍ നിയന്ത്രണമേ ഉണ്ടാകുന്നില്ലെന്നാണ് വെളിപ്പെടുത്തല്‍.
ഇതോടെയാണ് പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ.ആലിസണ്‍ ടെഡ്‌സ്‌റ്റോണ്‍ ഇക്കാര്യം ആവശ്യപ്പെട്ടു. സ്പ്രിംഗില്‍ വരുന്ന അവലോകനത്തില്‍ പഞ്ചസാരയുടെ കാര്യത്തില്‍ നിയന്ത്രണമുണ്ടാകുന്നില്ലെങ്കില്‍ നികുതി ഏര്‍പ്പെടുത്തണമെന്നാണ് അവര്‍ നല്‍കുന്ന നിര്‍ദേശം. വേണ്ടിവന്നാല്‍ മറ്റു നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കുമെന്നും അവര്‍ വ്യക്തമാക്കി. ശീതള പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഷുഗര്‍ ടാക്‌സിന്റെ അതേ മാതൃകയിലായിരിക്കും പുഡ്ഡിംഗ് ടാക്‌സും പ്രാവര്‍ത്തികമാക്കുക. കഴിഞ്ഞ വര്‍ഷമാണ് ഇത് നടപ്പാക്കിയത്.
2020 ഓടെ ഭക്ഷ്യ വസ്തുക്കളിലെ പഞ്ചസാരയുടെ അളവ് പകുതിയായി കുറയ്ക്കണമെന്നാണ് ഫുഡ് ഇന്‍ഡ്‌സ്ട്രിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബ്രേക്ക്ഫാസ്റ്റ് സീരിയലുകള്‍, യോഗര്‍ട്ട്, കേക്ക്, ബിസ്‌കറ്റ്, മിഠായികള്‍, ചോക്കളേറ്റ്, ഐസ്‌ക്രീം, സ്‌പ്രെഡുകള്‍ എന്നിവയിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്.
Leave a Reply