തമിഴ് പ്രശസ്ത നടന്‍ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെതുടര്‍ന്ന് കുറച്ച് ദിവസം അദ്ദേഹം ചികിത്സയിലായിരുന്നു. പുതുപ്പേട്ടൈയിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായിരുന്നു ബാല സിങ്.

സൂര്യയുടെ എന്‍ജികെ, മാഗമുനി എന്നിവയാണ് അവസാന സിനിമകള്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ വ്യക്തിത്വമാണ് ബാല. മലയാള സിനിമകളിലൂടെയാണ് കരിയറിന്റെ തുടക്കം. 1983ല്‍ മലമുകളിലെ ദൈവം എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി. 1995ല്‍ അവതാരം എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നൂറ് കണക്കിന് തമിഴ് സിനിമകളില്‍ അഭിനയിച്ചു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകപ്രശംസ നേടി. കമല്‍ഹാസന്റെ ഉന്ത്യന്‍, ഉല്ലാസം, ദീന, വിരുമാണ്ടി, സാമി അങ്ങനെ നിരവധി സിനിമകള്‍. കേരള ഹൗസ് ഉടന്‍ വില്‍പനയ്ക്ക്, മുല്ല എന്നീ മലയാള സിനിമകളിലും ബാല സിങ് വേഷമിട്ടിട്ടുണ്ട്.