സ്വന്തം ലേഖകൻ
ചമ്പക്കുളം പഞ്ചായത്തു മൂന്നാം വാർഡിൽ ചെപ്പിലാക്കൽ ചിറ തങ്കപ്പന്റെ മകൻ ബിജുമോൻ(42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീട്ടിൽ വച്ചായിരുന്നു അപകടം. രണ്ടു ദിവസമായി ബിജുവിന്റെ വീടിന്റെ അറ്റകുറ്റപണികൾ നടന്നു വരികയായിരുന്നു. പണിപൂർത്തിയാക്കിയ ശേഷം വയർ കൈയിൽ ചുറ്റി എടുക്കുമ്പോൾ ആയിരുന്നു അപകടം. ഉടൻ തന്നെ ബന്ധുക്കൾ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുളികുന്നിൽ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുകയായിരുന്നു മരിച്ച ബിജുമോൻ. ഭാര്യ: രേഖ, മക്കൾ: അശ്വിൻ, അതുൽ











Leave a Reply