ബാലതാരമായി അഭിനയരംഗത്തെത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഖുശ്‌ബു. തോടിസി ബെവഫായി ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. ഉത്തമ റാസ,പഴനി, ധർമ്മ സീലൻ, സിമ്മറാസി, വെട്രി വീഴാ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മാനത്തെ കൊട്ടാരം, മിസ്റ്റർ മരുമകൻ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, മാജിക്‌ ലാംബ് തുടങ്ങി ചില മലയാള ചിത്രങ്ങളിലും അഭിനയിച്ചു തമിഴിലും മലയാളത്തിലും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടുവാൻ താരത്തിന് സാധിച്ചു. സിനിമയ്ക്ക് പുറമെ ചില ടെലിവിഷൻ പരമ്പരകളിലും ഖുശ്‌ബു അഭിനയിച്ചിട്ടുണ്ട്.

2010 ൽ അഭിനയ ജീവിതത്തിൽ നിന്നും പിന്മാറി രാഷ്രിയത്തിൽ എത്തിയ താരം ആദ്യം ചേർന്നത് ടി എം കെ യിലായിരുന്നു. എന്നാൽ പിന്നീട് നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുക്കുകയും ഏറ്റവും അവസാനം ഭാരതീയ ജനത പാർട്ടിയിൽ ചേരുകയും ചെയ്തു. 2000ൽ സംവിധായകനായ സുന്ദറിനെ വിവാഹം ചെയ്ത താരത്തിന് അനന്ദിത, അവന്തിത എന്നുപേരുള്ള രണ്ട് മക്കളുണ്ട്. ഖുശ്ബുവിന്റെ പഴയ പ്രണയത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായി മാറിയിരിക്കുന്നത്.

ചിന്നത്തമ്പി എന്ന ചിത്രത്തിലൂടെ പ്രഭു ഗണേശനും ഖുശ്ബുവും തമ്മിൽ പ്രണയത്തിലാവുകയും ഏകദേശം നാലുവര്ഷത്തോളം ഇരുവരും ലിവിങ് ടുഗെദറിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ ആഗ്രഹിച്ചതുപോലെ വിവാഹിതരാകുവാൻ ഇരുവർക്കും സാധിച്ചില്ല. പ്രഭു ഗണേഷിന്റെ പിതാവായ ശിവാജി ഗണേശന്റെ എതീർപ്പിനെ തുടർന്ന് ഇരുവരും ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇരുവരുടെയും ശക്തമായ പ്രണയം അക്കാലത്തു വാർത്തകളിൽ ഇടം നേടിയിരുന്നു.

ആരാധകർ ഏറെയുള്ള താരം മുമ്പോരിക്കൽ ചില വിവാദങ്ങളിൽ ചെന്നുപെട്ടിട്ടുമുണ്ട്. വിവാഹത്തിന് മുൻപ് പെൺകുട്ടികൾ സെക്സിൽ ഏർപെടുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഗർഭിണിയാകാതെ സൂക്ഷിച്ചാൽ മതിയെന്നും താരം പറഞ്ഞിരുന്നു. ഖുശ്ബുവിന്റെ ഈ വാക്കുകൾ ഒരിക്കൽ നിരവധി വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ബിക്കിനി ധരിച്ച താരത്തിന്റെ മോർഫ് ചെയ്ത ചിത്രമായിരുന്നു വിവാദങ്ങൾക്കിടയാക്കിയ മറ്റൊരു സംഭവം.