കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുതെന്ന് മുഖ്യപ്രതിയായ പള്‍സര്‍ സുനി. ഹൈക്കോടതിയിലാണ് പള്‍സര്‍ സുനി അപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് സുനി അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്.

നടിയുടെ ഹര്‍ജിയും സുനിയുടെ അപേക്ഷയും ഇന്നുതന്നെ ഹൈക്കോടതി പരിഗണിക്കും. കേസ് മറ്റു ജില്ലയിലേക്ക് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും സുനി പറയുന്നു. വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടി ശ്രമിക്കുന്നത്. ജയിലിലായതിനാല്‍ മറ്റു ജില്ലകളില്‍ കേസ് നടത്താനുള്ള വരുമാനം സുനിക്ക് ഇല്ലെന്നും അപേക്ഷയില്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് സുനി നടത്തുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. പ്രത്യേക കോടതി വേണമെന്ന നടിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വനിതാ ജഡ്ജിയുയെ കാര്യത്തിലും ഏകദേശം അനുകൂലമായ നിലപാട് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.