പുളിംകുന്ന് വലിയ പള്ളിയിൽ 61 വർഷം ദൈവാലയ ശുശ്രൂഷിയായിരുന്ന (പുരയ്‌ക്കൽ പി.റ്റി. തോമസ്) 85 അപ്പച്ചായൻ അന്തരിച്ചു. മൃതസംസ്കാരം ഭവനത്തെ ശിശ്രുഷകൾക്ക് ശേഷം നാളെ -ഞായർ – വൈകുന്നേരം 3 മണിക്ക് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
വിടവാങ്ങിയത് ഒരു പതിറ്റാണ്ടുകാലം ദുഃഖവെള്ളി ആചാരണദിനം പുളിംകുന്ന് വലിയ പള്ളിയിൽ അങ്കണത്തെ ഭക്തിയുടെ നിര്‍വൃതിയില്‍ ലയിപ്പിച്ച ശബ്ദത്തിന് ഉടമ. ഒരു പള്ളിയിലെ കപ്യാർക്ക് എത്രത്തോളം പ്രശസ്തനാവാൻ കഴിയും എന്നതിന്റെ സീമകൾ തിരുത്തി എഴുതിയ അതുല്യ പ്രതിഭ. മരണാനന്തര ചടങ്ങിന്റെ, ഓശാന ഞായറിന്റെ, ദുഃഖ വെള്ളിയുടെ, വേസ്പരയുടെ ഒക്കെ പ്രാർത്ഥനകൾ അത്ര ഭാവത്തോടെ ചെല്ലാൻ കഴിവുള്ള ഒരു ദൈവാലയശുശ്രൂഷി വേറെ എവിടെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. എന്റെയും ബാല്യത്തിന്റെ, കൗമാരത്തിന്റെ, യൗവനത്തിന്റെ ഒക്കെ അനിഷേധ്യ സാന്നിധ്യം ആയിരുന്നു.
ബിജോ തോമസ് അടവിച്ചിറ
Leave a Reply