കഴിഞ്ഞ സെപ്റ്റംബർ 5-ാം തീയതി നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ 40478 വോട്ടിന് ചാണ്ടി ഉമ്മൻ മുന്നിലാണ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എല്ലാം ചാണ്ടി ഉമ്മൻ മുന്നിലാണ്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്. നാല് വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ മുന്നില്‍ നിന്നുള്ളത്.
പോസ്റ്റല്‍ വോട്ടുകളില്‍ ഏഴ് വോട്ടുകള്‍ ചാണ്ടി ഉമ്മനും മൂന്ന് എണ്ണം ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
താക്കോലുകള്‍ തമ്മില്‍ മാറിപ്പോയതിനെ തുടര്‍ന്ന് വൈകിയാണ് സ്‌ട്രോങ്ങ് റൂം തുറന്നത്.അതുകൊണ്ട് വോട്ടെണ്ണലും വൈകിയാണ് തുടങ്ങിയത്. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തീരും.
അയര്‍ക്കുന്നം യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനോടൊപ്പം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച വോട്ട് മറികടന്നാണ് ആദ്യ റൗണ്ടില്‍ ചാണ്ടി ഉമ്മന്‍ കുതിക്കുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അയര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ലഭിച്ചിരുന്നത്. അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് കഴിഞ്ഞു.
Leave a Reply