“മോനെ കേശവാ.. അടങ്ങടാ “… എല്ലാം തകർത്തെറിയാൻ മനസ് പറഞ്ഞിട്ടും ഒരു നിമിഷം കേശവൻ തിരിച്ചറിഞ്ഞു മുന്നിൽ നില്കുന്നത് അവന്റെ സ്വന്തം ആണ്. പൊന്നുപോലെ നോക്കുന്ന സ്വന്തം അനീഷ്…!! ഒരു കാര്യം ഉറപ്പിക്കാം അനുഭവസമ്പത്തും പ്രായവും കുറഞ്ഞ ഈ തൃശൂർക്കാരൻ കാരക്കോൽ കൈയിലെടുത്തത് ആനയോടുള്ള ഇഷ്ട്ടം കൊണ്ട് തന്നെയാണ്. “ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവൻ വിരണ്ട്‌ ഓടാൻ നോക്കിയപ്പോൾ രണ്ടാം പാപ്പാനായ അനീഷ് കാട്ടിയ സാഹസികതയ്ക്ക് ബിഗ് സലൂട്ടുമായി സോഷ്യൽ മീഡിയ.

ചെറായി പൂരത്തിനിടെ പുതുപ്പള്ളി കേശവന്‍ ഭയന്ന് ഓടാന്‍ നോക്കിയപ്പോള്‍ രണ്ടാം പാപ്പാനായ അനീഷ് പുതുപ്പള്ളി കാട്ടിയ ധീരതയാണ് സോഷ്യല്‍മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. രണ്ടാം പാപ്പാന്റെ അസാമാന്യ ധൈര്യം ഒന്നുകൊണ്ട് മാത്രമാണ് സര്‍വവും തകര്‍ത്തെറിയുന്നതില്‍ നിന്നും പുതുപ്പള്ളി കേശവന്‍ പിന്‍മാറിയത്. ഭയന്നോടാന്‍ തുടങ്ങിയ കേശവന്റെ മുന്നിലേക്ക് എടുത്ത് ചാടി കൊമ്പ് രണ്ടും പിടിച്ച് അനീഷ് അടങ്ങ് കേശവാ എന്ന് അവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ തന്നെ പൊന്നു പോലെ നോക്കുന്ന രണ്ടാം പാപ്പാന്റെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാന്‍ കേശവനായില്ല. ഉടനെ അവന്‍ ശാന്തനായി. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഒരുപാടുപേരുടെ ജീവൻ നഷ്ടപെടാമായിരുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ പണയം വച്ചായിരുന്നു അനീഷ് പുതുപ്പള്ളിയുടെ സാഹസം. ഈ ധീരതയ്ക്ക് മുമ്പിൽ സോഷ്യൽ മീഡിയ കയ്യടിക്കുമ്പോഴും,

അനീഷിന്റെ വാക്കുകൾ ഇങ്ങനെ…

സ്നേഹിച്ചു മാറോടണക്കാൻ മാത്രമല്ല നീ ഒരു നിമിഷം ഒന്നു പേടിച്ചു പതറിയാൽ നിന്റെ ഭയപ്പാടിനെ എന്റെ ചങ്കൂറ്റം കൊണ്ട് ഞാൻ തടഞ്ഞു നിർത്തും എനിക്ക് കാവലായി ഗുരുക്കൻമാരും ഈശ്വരൻമാരും ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം ഇതെന്റെ കർമ്മം ഇതെന്റെ നിയോഗം ! മറിച്ചാണെങ്കിൽ അതെന്റെ വിധി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചട്ടക്കാരൻ,,,,,,തിടമ്പാനകൾക്കായി ഉത്സവ നടത്തിപ്പുകാരും, കമ്മറ്റികളും നടത്തുന്ന ചർച്ചയിലേക്ക് ഇടിച്ചു കയറിയ ഒരു കോട്ടയംകാരൻ ആണ് പുതുപ്പള്ളി കേശവൻ .. രൂപത്തിലും ഭാവത്തിലും പുതുപ്പള്ളി ആന ശരിക്കും ഒരു സംഭവം തന്നെയാണ്… .അഴകും, അളവും, നിലവും എല്ലാം ഒത്തിണങ്ങിയ ആനക്കേമൻ .. പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍വര്‍ഘീസിന്റെ ഉടമസ്ഥതയിലുള്ള മാതംഗമാണിക്യം. പത്തടിക്ക് മേലെ (313cm) ഉയരം.ഉയരം മാത്രമല്ല അഴകും ഗാംഭീര്യവും ശാന്തസ്വഭവം കൂടിയാണ് ഇവനെ പ്രശസ്തനക്കുന്നത്. സീസണില്‍ കേശവന്റെ എഴുനെള്ളിപ്പുകളുടെ എണ്ണം നൂറ് കവിയും.മത്സരപൂരങ്ങളുടെ തിലകക്കുറി.. 2015ലെ ചെറായി തലപൊക്ക മത്സരത്തില്‍ ചിറക്കല്‍ കാളിദാസനെ തോല്‍പ്പിച്ചു.

പേരുകേട്ട തലപൊക്ക മത്സരങ്ങളിലും വിജയി ആണ് കേശു. അനൗദ്യോഗികമായെങ്കിലും ആനസ്നേഹികൾ ചാർത്തി കൊടുത്ത ‘ഗജഭീമൻ’ എന്ന പേരിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ശരീര ഭംഗി ഉള്ളവൻ .. അവനെ നന്നായി അറിഞ്ഞു പെരുമാറുന്ന നല്ലൊരു ചട്ടക്കാരനാണ് അനീഷ്. ഗജഭീമൻ എന്ന് അറിയപ്പെടുന്ന ഇവൻ പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ തറവാടിന്റെ ഐശ്വര്യം തന്നെയാണ്.

അവരുടെ ഗജവീര൯മാരിൽ സൗന്ദര്യം കൊണ്ട് വേറിട്ടുനിൽക്കുന്നു ഇവൻ. “വരാംഗവിശ്വപ്രജാപതി എന്ന പട്ടവും ആരാധകർ ഇവന് നൽകിയിട്ടുണ്ട്. എന്തുകൊണ്ടും ഇവന് യോജിക്കുന്ന പട്ടം തന്നെയാണ് അവർ നൽകിയത്.ബ്രഹ്മാവിനാൽ വരമായി കിട്ടിയ തന്റെ അംഗോപാംഗം കൊണ്ട് ഗജരാജവിശ്വത്തിന്റെ ആകമാനം പ്രജാപതിയായി വിളങ്ങാ൯ ഇവനേ യോഗ്യത ഉള്ളൂ എന്ന തിരിച്ചറിവാണ് ആരാധകർ ഇവന് ചാർത്തിക്കൊടുത്ത ആ മുദ്ര കൊണ്ട് വെളിവാക്കുന്നത്.