ന്യൂയോർക്ക് നഗരത്തിലെ പ്രധാന കെട്ടിടങ്ങളിലൊന്നായ പ്ലാസാ ഹോട്ടൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഖത്തർ ഒപ്പു വെച്ചതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻറിെൻറ ഉടമസ്ഥതയിലുണ്ടായിരുന്ന പ്ലാസാ ഹോട്ടൽ 600 മില്യൻ ഡോളറിനാണ് കച്ചവടമാക്കിയിരിക്കുന്നത്.
ഖത്തറിലെ കതാറ ഹോൾഡിംഗാണ് ഹോട്ടലിെൻറ മുഴുവൻ ഉടമസ്ഥാവകാശവും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ബിസിനസ് ഗ്രൂപ്പ് സഹാറ ഇന്ത്യൻ പരിവാറിെൻറ 75 ശതമാനം ഓഹരിയും ഇതിലുൾപ്പെടും.
അതേസമയം, ഇത് സംബന്ധിച്ച് കതാറയും സഹാറയും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മുന്നോട്ട് വന്നിട്ടില്ല. ഇരു കൂട്ടുരും തമ്മിലുള്ള കരാർ യഥാർഥ്യമാണെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കടുത്ത ഉപരോധം നിലനിൽക്കുന്ന സമയത്തും വമ്പൻ നിക്ഷേപ പദ്ധതികളാണ് ഖത്തർ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഉപരോധം ആരംഭിച്ചതിന് ശേഷമുള്ള ഖത്തറിെൻറ വെസ്റ്റേൺ േപ്രാപർട്ടി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപമാണ് 600 മില്യൻ ഡോളറിെൻറ പ്ലാസാ ഹോട്ടൽ കരാർ.
1988ലാണ് പ്ലാസാ ഹോട്ടൽ ട്രംപിെൻറ കൈകളിലെത്തുന്നത്. പിന്നീട് രണ്ട് ദശാബ്ദക്കാലം സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാലിെൻറ കൈവശമായിരുന്നു ഹോട്ടലുണ്ടായിരുന്നത്.
ഖത്തർ കരാറിലാകുന്ന സമയത്തും ഹോട്ടലിൽ ചെറിയ നിക്ഷേപം തലാലിനുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വലീദിെൻര കിങ്ഡം ഹോൾഡിംഗ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സഹാറാ ഗ്രൂപ്പ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഹോട്ടൽ വിൽക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
Leave a Reply