തിരുവനന്തപുരം: തിരുവനന്തപുരം മാരായിമുട്ടത്ത് ക്വാറി അപകടത്തില്‍ ഒരാള്‍ മരിച്ചു. ജെസിബി ഡ്രൈവറായ ധര്‍മ്മകുടി സ്വദേശി സതീശ് (29) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. ക്വാറിയിലുണ്ടായിരുന്ന ജെസിബിയിലേക്ക് വലിയൊരു പാറക്കഷണം പതിച്ചു.

പൂര്‍ണ്ണമായി തകര്‍ന്ന ജെസിബിയുടെ ഉള്ളിലുണ്ടായിരുന്ന സതീശ് അപകടസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM

മൂന്ന് പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തേത്തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. ക്വാറി അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്.