ചുരുങ്ങിയ വാക്കുകളില്‍ മനോഹരമായ ഫെയ്സ്ബുക്ക് പോസ്റ്റ് തയ്യാറാക്കാന്‍ അറിയുന്നവരാണ് നിങ്ങളെങ്കില്‍ ഈ ജോലിക്ക് നിങ്ങള്‍ എന്തായാലും അപേക്ഷ അയക്കണം. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് വേണ്ടി രാജകുടുംബം ആണ് ഒരു സോഷ്യല്‍മീഡിയാ മാനേജരെ തേടുന്നത്. ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് ഓഫീസറായാണ് നിയമനം ഉണ്ടാവുക. രാജ്ഞിയുടെ സാന്നിധ്യം സോഷ്യല്‍മീഡിയയില്‍ മനോഹരമായ രീതിയില്‍ സജീവമാക്കുക എന്നതാണ് ഇദ്ദേഹത്തിന് ജോലിയുണ്ടാവുക.
ബക്കിന്‍ഹാം രാജകൊട്ടാരത്തില്‍ തന്നെയായിരിക്കും സോഷ്യല്‍മീഡിയാ മാനേജര്‍ക്ക് നിയമനം ഉണ്ടാവുക. ശമ്പളം എത്രയെന്ന് കേട്ടാല്‍ നിങ്ങള്‍ നിലവിലത്തെ ജോലി ഉപേക്ഷിച്ച് പോവുമെന്ന് ഉറപ്പാണ്. 30,000 പൗണ്ടാണ് (26,61,544 രൂപ) പ്രതിമാസം ശമ്പളമായി ലഭിക്കുക. 33 ദിവസം പ്രതിവര്‍ഷ അവധിയും ലഭിക്കും. ഉച്ചഭക്ഷണവും സൗജന്യമായിരിക്കും.
കോളേജ് ബിരുദം, വെബ്സൈറ്റ്-സോഷ്യല്‍മീഡിയാ കൈകാര്യം ചെയ്തുളള മുന്‍കാല പ്രവൃത്തിപരിചയം, സാങ്കേതികപരമായുളള അറിവ് എന്നിവ അപേക്ഷിക്കുന്നയാള്‍ക്ക് ഉണ്ടായിരിക്കണം. രാജ്ഞിയുടെ നിലപാടുകള്‍ അനുസരിച്ച് രസകരമായ രീതിയില്‍ ഉളളടക്കങ്ങള്‍ തയ്യാറാക്കാന്‍ കഴിയണം. ഫോട്ടോഗ്രാഫിയിലുളള കഴിവും പ്രത്യേകം പരിഗണിക്കും. രാജകൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉളളത്. നിരവധി പേര്‍ ഇപ്പോള്‍ തന്നെ അപേക്ഷിച്ചതായാണ് വിവരം.
ഏറ്റവും കൂടുതൽ കാലം കിരീടമണിഞ്ഞ ബ്രിട്ടീഷ് രാജകുടുംബാംഗം ആണ് എലിസബത്ത് രാജ്ഞി. ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ളരാജാധികാരി എന്നീ ബഹുമതികൾ 93കാരിയായ എലിസബത്ത് രാജ്ഞിക്ക് സ്വന്തം. 1926 ഏപ്രിൽ 21ന് ജനിച്ച അലക്‌സാൻഡ്ര മേരി 1953 ജൂൺ 2നാണ് ബ്രിട്ടന്റെ ഭരണാധികാരിയായി ചുമതലയേറ്റത്.
Leave a Reply