ന്യൂസ് ഡെസ്ക് മലയാളം യുകെ
എലിസബത്ത് രാജ്ഞി സ്ഥാനമേറ്റതിൻെറ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നതിൻെറ ഭാഗമായി അടുത്ത സമ്മറിൽ ബ്രിട്ടീഷുകാർക്ക് നാല് ദിവസത്തെ ബാങ്ക് അവധി ലഭിക്കും. 2022 ജൂൺ 2 ഞായറാഴ്ച അവധി ആരംഭിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ജൂൺ -5 ന് ദേശീയ പരിപാടികളും ലോകപ്രശസ്തരായ താരങ്ങളുടെ സംഗീതക്കച്ചേരിയും നടക്കും.
1952 ൽ തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാണ് എലിസബത്ത് രാജ്ഞി സ്ഥാനമേറ്റത്. 1953 ലാണ് രാജ്ഞിയുടെ കിരീടാധാരണം നടന്നത്. 1977, 2002, 2012 ൽ യഥാക്രമം എലിസബത്ത് രാജ്ഞിയുടെ സിൽവർ, ഗോൾഡൻ, ഡയമണ്ട് ജൂബിലികൾ നടന്നിരുന്നു. 2017 ൽ സഫയർ ജൂബിലി ആഘോഷിച്ച ബ്രിട്ടനിലെ ആദ്യ ഭരണാധികാരിയായി അവർ മാറി. 2021 ൽ, 73 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭർത്താവ് ഫിലിപ്പ് രാജകുമാരൻ തൊണ്ണൂറ്റിഒൻപതാം വയസ്സിൽ മരിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ രാജ്ഞിക്ക് 96 വയസായിരിക്കും
Leave a Reply