കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലെ എലിസബെത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ബക്കിംഗ്ഹാം കൊട്ടാരം വിട്ടു. വിന്‍ഡ്‌സര്‍ കാസിലിലേയ്ക്കാണ് ഇരുവരും താമസം മാറിയത്. യുകെയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം 21 ആയിട്ടുണ്ട്. 11 മരണമെന്നത് ഒരു ദിവസം കൊണ്ട് ഏതാണ്ട് ഇരട്ടിയോടടുക്കുകയായിരുന്നു.
എലിസബത്തിന് 93ഉം ഫിലിപ്പിന് 98ഉമാണ് പ്രായം. ഇരുവരും നോര്‍ഫോക്കിലെ സാന്‍ഡ്രിന്‍ഗാം എസ്‌റ്റേറ്റില്‍ ക്വാറന്റൈന്‍ ചെയ്യും. യുകെയില്‍ ഇതുവരെ 1140 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5300 മരണമാണ് ലോകത്താകെ കൊറോണ മൂലമുണ്ടായിരിക്കുന്നത്. 135 രാജ്യങ്ങളിലായി 1.42 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
നിരവധി ജീവനക്കാരും പരിചാരകരുമുള്ള ബക്കിംഗ്ഹാം കൊട്ടൊരത്തില്‍ നിന്ന് സാധാരണ എല്ലാ വ്യാഴാഴ്ചകളിലും എലിബസത്ത് രാജ്ഞി വിന്‍ഡ്‌സര്‍ കാസിലിലേയ്ക്ക് പോകാരുണ്ട്. ഇത്തരത്തില്‍ ഒരു പതിവ് മാറ്റം തന്നെയാണ് എലിസബത്ത് രാജ്ഞി നടത്തിയത് എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ മറിച്ചുമുള്ള വാദങ്ങളുണ്ട്. അതേസമയം രാജ്ഞിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ ലണ്ടന്റെ മധ്യഭാഗത്തുള്ള ബക്കിംഗ്ഹാം പാലസില്‍ നിന്ന് രാജ്ഞിയെ മാറ്റുന്നതാണ് ഉചിതമെന്ന് കരുതിയതായി പാലസ് വൃത്തങ്ങള്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അതിഥികളെ എലിസബത്ത് രാജ്ഞി സ്വീകരിക്കുന്നുണ്ട്.
Leave a Reply