ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നില മോശമെന്ന് വെളിപ്പെടുത്തി ബക്കിംഗ്ഹാം കൊട്ടാരം. രാജ്ഞിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾ രാജ്യത്തെ ആശങ്കയിലാക്കി. രാജ്ഞി ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ ആണെന്ന് ബക്കിംഗ്ഹാം കൊട്ടാരം വെളിപ്പെടുത്തി. 96 വയസ്സുള്ള രാജ്ഞി സ്കോട്ട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ വിശ്രമിച്ചു വരികയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്ഞിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മക്കളും കൊച്ചുമക്കളും ബാൽമോറാൽ കൊട്ടാരത്തിലേക്ക് ഉടൻതന്നെ എത്തിച്ചേരും. നിലവിൽ ചാൾസ് രാജകുമാരനും കമിലയും ബാൽമോറാൽ കൊട്ടാരത്തിൽ ഉണ്ട്. ജൂലൈ മാസം മുതൽ തന്റെ സ്കോട്ട്ലൻഡിലെ വേനൽക്കാല വസതിയിൽ ആണ് രാജ്ഞി കഴിഞ്ഞിരുന്നത്. രാജ്ഞിയുടെ ആരോഗ്യനില പെട്ടെന്ന് വീണ്ടെടുക്കാൻ കഴിയട്ടെ എന്ന് പ്രധാനമന്ത്രി ലിസ് ട്രസ് ആശംസിച്ചു.