ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജടീച്ചറുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. മുഖചിത്രമായും ടീച്ചര്‍ എത്തുന്നു. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ടീച്ചറെ അടയാളപ്പെടുത്തുന്നത്. ബോളിവുഡ് താരം ശിൽപ ഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരുടെയും പ്രത്യേക അഭിമുഖം ഈ ലക്കത്തെ വോഗ് ഇന്ത്യയിൽ ഉണ്ട്.

ലോകപ്രശസ്ത ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ മാഗസിനാണ് വോഗ്. ഈ മാസം അവസാനമായിരിക്കും വിജയയിയെ പ്രഖ്യാപിക്കുക.

ഇക്കഴിഞ്ഞ ജൂലൈയിൽ പ്രോസ്പെക്ടസ് മാഗസീന്റെ പട്ടികയിലും കെ.ക ശൈലജ ഇടം നേടിയിരുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് കേരള ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്.

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

View this post on Instagram

 

“There’s no time to be scared. More than fear, I feel an enthusiasm to get involved,” says KK Shailaja, Kerala’s minister for health, social justice and women and child development. During her tenure, the forward-thinking minister has adeptly handled first the infectious Nipah virus, and now the pandemic. Today, her name features among the small set of women in power who are lauded globally for their response to the crisis. Head to the link in bio for an exclusive interview with our November cover star. #VogueWOTY2020 Words: Manju Sara Rajan (@manjusararajan); Photographed by K R Sunil (@kr.sunil_). Bookings editor: Jay Modi (@jaymodi2)

A post shared by VOGUE India (@vogueindia) on