കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് അന്തരിച്ച മുന്‍ എംപി എംഐ ഷാനാവാസിന്റെ വീട് സന്ദര്‍ശിക്കും. വൈകുന്നേരം മൂന്ന് മണിക്ക് മറൈന്‍ ്രൈഡവില്‍ കോണ്‍ഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന എന്റ ബൂത്ത് എന്റെ അഭിമാനം നേതൃസംഗമമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരം ചതുരശ്ര അടിയാണ് മറൈന്‍ ഡ്രവ് മൈതാനിയിലെ പന്തലിന്റെ വിസ്തീര്‍ണം. ഇവിടെ നിറയുന്ന എഴുപത്തി അയ്യായിരം പ്രവര്‍ത്തകരെ സാക്ഷിയാക്കിയാകും സംസ്ഥാന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തും. 4.50ന് ഗസ്റ്റ് ഹൗസില്‍ യുഡി എഫ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം 6.45ന് ഡല്‍ഹിക്ക് മടങ്ങും.