കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടി തൃപ്രയാറില്‍. രാവിലെ പത്തിന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ദേശീയ മല്‍സ്യ തൊഴിലാളി സമ്മേളനത്തിൽ രാഹുല്‍ പങ്കെടുക്കും. ഇന്നലെ രാത്രി രാമനിലയത്തിലെത്തിയ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വകാര്യ സന്ദർശനമായിരുന്നുവെന്ന് മാർ ആൻഡ്രൂസ് താഴത്ത് പ്രതികരിച്ചു.
സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞില്ലെങ്കിലും കേരളത്തില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ഥ തിരഞ്ഞെടുപ്പ് കാഹളമായി മാറും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോഴിക്കോട്ടെ ജനമഹാറാലി. ദേശീയ നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരും വേദി പങ്കിടും. ഇടത് മുന്നണി പ്രചാരണത്തില്‍ നേടിയ മേല്‍ക്കൈ രാഹുലെത്തുന്നതോടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
തര്‍ക്കങ്ങളില്ലാതെ ഇടത് സ്ഥാനാര്‍ഥി നിര്‍ണയം. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ആദ്യഘട്ട പ്രചരണത്തിന്റെ അവസാന ലാപ്പില്‍. മലബാറില്‍ യു.ഡി.എഫിന്റെ ചുവരെഴുത്ത് വ്യക്തമായത് മലപ്പുറത്തും പൊന്നാനിയിലും മാത്രം. കോണ്‍ഗ്രസിന്റെ സുരക്ഷിത സീറ്റായിക്കരുതുന്ന വയനാട്ടിലും തര്‍ക്കം ചുരമിറങ്ങിയില്ല. ധാരണയായ സീറ്റുകളില്‍ പ്രഖ്യാപനം വൈകുന്നതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരെ സമീപിക്കാനാകുന്നില്ല. വോട്ടഭ്യര്‍ഥന സ്ഥാനാര്‍ഥിയുടെ പേരില്ലാതെ കൈപ്പത്തിയിലൊതുങ്ങുന്ന കാഴ്ച. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ആശങ്ക ചെറുതല്ല. രാഹുല്‍ ഗാന്ധിയുടെ ഒറ്റ സന്ദര്‍ശനത്തിലൂടെ അണികള്‍ക്കിടയിലുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയുമെന്ന് നേതൃത്വം.
ജനമഹാറാലിയില്‍ ലക്ഷത്തിലധികം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനാണ് ശ്രമം. മലബാറിലെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നവരുള്‍പ്പെെട പ്രധാന നേതാക്കള്‍ പങ്കെടുക്കും.
Leave a Reply