തിരുവനന്തപുരം വഞ്ചിയൂർ സെഷൻസ് കോടതിയിൽ സമർപ്പിച്ച രണ്ടാം ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച വിധിപറയും. ഹൈക്കോടതി ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയാണ് രണ്ടാം കേസിലെ ജാമ്യഹർജി ഫയൽ ചെയ്തത്. തിങ്കളാഴ്ച നടന്ന വാദങ്ങളിൽ രാഹുലിന്റെ അഭിഭാഷകർ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
എന്നാൽ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുന്നതുവരെ നിർബന്ധിത നിയമനടപടികൾ സ്വീകരിക്കരുതെന്ന നിർദേശം കോടതി നൽകി. ഇതോടെ പോലീസിന് ഇപ്പോൾ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ കഴിയില്ലെന്നാണ് ലഭ്യമായ വിവരം. കേസ് പരിഗണിക്കുന്നതിനിടെ പൊലീസ് പരാതിക്കാരിയുടെ വിശദമായ മൊഴിയും റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിരുന്നു.
പരാതിക്കാരിയുടെ മൊഴിയിൽ രാഹുല്‍ മാങ്കൂട്ടത്ത് ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ശാരീരിക പരിക്ക് വരുത്തുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തതായി ആരോപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ അന്തിമ തീരുമാനം ശ്രദ്ധയാകർഷിക്കുന്നത്.











Leave a Reply