ബെംഗളൂരു: കർണാടക കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിർദേശമാണ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നൽകിയിരിക്കുന്നത്. പ്രതിഷേധ സ്വരം ഉയർത്തുന്ന നേതാക്കളുമായി അനുനയ ചർച്ചകൾ നടത്താനും രാഹുൽ ആവശ്യപ്പെട്ടു.

അതേസമയം, അനുനയ ശ്രമങ്ങൾ ഫലം കാണാത്ത പക്ഷം രാജി സ്വീകരിക്കണമെന്ന നിലപാടും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമാണ് ഇക്കാര്യത്തിൽ നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജി ഭീഷണി ഉയർത്തിയ മുതിർന്ന നേതാവ് രാമലിംഗ റെഡ്ഡിയുമായി ഡി.കെ. ശിവകുമാർ പ്രത്യേക ചർച്ച നടത്തി. പാർട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും രാജി തീരുമാനം പിൻവലിക്കണമെന്നുമാണ് ഡികെ ആവശ്യപ്പെട്ടത്. അനുനയ ശ്രമങ്ങൾ വിജയിക്കാത്ത പക്ഷം ബെംഗളൂരു നഗര വികസന വകുപ്പ് റെഡ്ഡിക്ക് നൽകുന്ന കാര്യം പരിഗണിക്കാനാണ് നീക്കം. ഹൈക്കമാൻഡുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.