മലയാളികള്‍ക്കും ഏറെപ്രിയപ്പെട്ട തെന്നിന്ത്യന്‍ താരറാണിയാണ് റായ് ലക്ഷ്മി. ഇപ്പോഴിതാ റായ് ലക്ഷ്മി തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. പ്രണയം എന്ന വികാരത്തെ തനിക്ക് ഒരിക്കലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രണയം നടിച്ച് അടുത്ത് കൂടിയവര്‍ ചതിച്ചെന്നുമാണ് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

‘ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. പലരുടെയും കൂടെ ഡേറ്റിംഗിന് പോയിട്ടുണ്ട്. എന്നാല്‍ എല്ലാവരും ആഗ്രഹിച്ചതും മോഹിച്ചതും എന്റെ ശരീരത്തെ മാത്രമാണ്. ആരും മാനസികമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല..’ നടി വ്യക്തമാക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ തനിക്ക് കഴിയുന്നില്ല എന്നാണ് ലക്ഷ്മി പറയുന്നത്. എല്ലാം മറന്നു താന്‍ അതില്‍ വീണു പോകുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും നൃത്ത രംഗത്തും പ്രതിഭ തെളിയിച്ച ലക്ഷ്മി റായി, മലയാളത്തിനു പുറമേ മറ്റ് ദക്ഷിണേന്ത്യന്‍ സിനിമകളിലും മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം റോക്ക് ആന്‍ഡ് റോളില്‍ അഭിനയിച്ചാണ് ലക്ഷ്മി റായ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ടു ഹരിഹര്‍ നഗര്‍ , ഇന്‍ ഗോസ്റ്റ് ഹൗസ്സ് ഇന്‍, രാജാധിരാജ, കാസനോവ,ക്രിസ്ത്യന്‍ ബ്രദേഴ്സ് , മായാമോഹിനി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ ലക്ഷ്മി അഭിനയിച്ചു.