ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ജനുവരി രണ്ട് മുതൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രെയിൻ ടിക്കറ്റ് ചാർജ് വർദ്ധനവ് കോടിക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന വർദ്ധനവ് 2019 തുടക്കത്തിൽ ഏർപ്പെടുത്തിയ 3.1 ശതമാനം ചാർജ് വർദ്ധനവിനേക്കാൾ കുറവാണെന്ന് ട്രെയിൻ കമ്പനി. ജോലിക്കാരുടെ യാത്രാചെലവ് പ്രതിവർഷം ഏകദേശം 100 പൗണ്ടോളം ഉയരും. ഭൂരിപക്ഷം യാത്രക്കാർക്കും തങ്ങളുടെ പണത്തിനു തുല്യമായ മൂല്യം യാത്ര സൗകര്യത്തിൽ ലഭിക്കുന്നില്ല എന്ന പരാതി നിലവിലുണ്ടെന്ന് ഇൻഡിപെൻഡൻസ് വാച്ച് ഡോഗ് ട്രാൻസ്പോർട്ട് ഫോക്കസ് പറഞ്ഞു.
സൗത്ത് വെസ്റ്റ് റെയിൽവേ സർവീസ് ജീവനക്കാർ അടുത്ത 27 ദിവസത്തെ റെയിൽ സ്ട്രൈക്ക് തീരുമാനിച്ചിരുന്നതായും അറിയിപ്പുണ്ട്. ട്രെയിനിലെ ഗാഡിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റെയിൽ മാരിടൈം ട്രാൻസ്പോർട്ട് യൂണിയൻ മെമ്പേഴ്സ് വാക്ക് ഔട്ട് നടത്താൻ സാധ്യതയുണ്ട്.
അധികമായി ലഭിക്കുന്ന തുക 2020-ഓടെ ആയിരത്തിലധികം സർവീസുകൾ തുടങ്ങാൻ ഉപയോഗിക്കുമെന്ന് ഡെലിവറി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് പോൾ പ്ലമ്മർ പറഞ്ഞു. തിരക്കേറിയ റൂട്ടുകളിൽ ബദൽ സംവിധാനത്തിനും സർവീസ് മെച്ചപ്പെടുത്താനും മാത്രമാണ് തുക ഉയർത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് സൗകര്യപ്രദമായ സർവീസുകൾ വേണമെന്നും സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും. ഡിലെ, ക്യാൻസലേഷൻ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഇപ്പോൾതന്നെ ട്രെയിൻ 15 മിനിറ്റിലധികം താമസിച്ചാൽ കോമ്പൻസേഷൻ നൽകുന്നുണ്ടെങ്കിലും അത് ഓട്ടോമാറ്റിക് പെയ്മെന്റ് ന് പകരം നേരിട്ട് ലഭിക്കും വിധം ആകാനും അവർ ആവശ്യപ്പെടുന്നു .
Leave a Reply