ശുചീകരണ തൊഴിലാളിയെ കാണാതായ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനീക്കത്തില്‍ പരസ്പരം പോരടിച്ച് കോര്‍പ്പറേഷനും റെയില്‍വേയും. മാലിന്യ കൂമ്പാരം തൊഴിലാളിയെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്ന സാഹചര്യത്തിലാണിത്. മാലിന്യ നീക്കത്തില്‍ റെയില്‍വേയെ മേയര്‍ ആര്യ രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയപ്പോള്‍, റെയില്‍വേയുടെ ഭാഗത്ത്‌നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ എഡിആര്‍എം വിജി എം.ആര്‍. ഇതിനോട് പ്രതികരിച്ചത്.

റെയില്‍വേയുടെ ഭാഗത്ത്‌നിന്നുള്ള മാലിന്യമൊന്നും ഇതിനകത്തില്ല. റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഗരസഭയുടെ ഭാഗത്തു നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. മാലിന്യനീക്കത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും തയ്യാറാണ്. 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി. അതേ സമയം റെയില്‍വേ ക്ലീന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കത്ത് കിട്ടിയിട്ടുണ്ടെന്നും വിജി പറഞ്ഞു.