കൊച്ചി: കനത്ത മഴ തുടരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ റണ്‍വേയിൽ വെള്ളം നിറയുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആലുവയിലും പരിസര പ്രദേശങ്ങളും മുങ്ങിയ നിലയിലുമാണ്. ഇതിനാൽ വിമാനത്താവളം ശനിയാഴ്ച തുറക്കാൻ കഴിയില്ലെന്നാണ് സിയാൽ അധികൃതർ നൽകുന്ന സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കനത്ത മഴ തുടരുന്നതുകൊണ്ട് വെള്ളം പന്പ് ചെയ്തു കളയാനും സാധിക്കുന്നില്ല. കാർഗോ ടെർമിനലിന് അടുത്തുള്ള സോളാർ പാടത്തിലും വെള്ളം കയറിയിട്ടുണ്ട്. നേരത്തേ, ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് സിയാൽ അധികൃതർ തീരുമാനമെടുത്തിരുന്നത്.