കനത്ത മഴയിൽ സംസ്​ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നാശം. കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു. 10 പേരെ കാണാതായി. മൂന്നുവീടുകൾ ഒലിച്ചു പോയി.

പ്ലാപ്പള്ളിയിലെ കാവാലിയിലുണ്ടായ ഉരുൾ പൊട്ടലിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതായി കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സജി മോൻ പറഞ്ഞു.

കൂട്ടിക്കൽ പഞ്ചായത്ത്​ ഓഫിസും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ​കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട്​ പെൺകുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറിൽ കൂടെ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു.

മഴക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. സംസ്​ഥാനത്ത്​ 24 മണിക്കൂർ ജാഗ്രതാ നിർദേശമുണ്ട്​. മൂന്ന്​ അണക്കെട്ടുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലമ്പുഴ ഡാം തുറന്നു. മൂന്ന്​ ഷട്ടറുകളാണ്​ തുറന്നത്​. നാലെണ്ണം തുറക്കാനാണ്​ തുരുമാനം. 5 സെന്‍റിമീറ്റർ ആണ്​ ഉയർത്തിയത്​. 115 മീറ്ററാണ്​ ഡാമിന്‍റെ സംഭരണ ശേഷി. ഉച്ചയോടെ കനത്ത മഴ പെയ്​തതിനാൽ ഡാം നിറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക്​ ജാഗ്രതാ നിർദേശം നൽകി.

പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം ഷട്ടറുകൾ തുറക്കും. പീച്ചി ഡാമി​ന്‍റെ ഷട്ടറുകൾ 2 ഇഞ്ചിൽനിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്തും. വാഴാനി ഡാമിന്‍റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തും

പെരിങ്ങൽകുത്ത് ഡാം സ്ലൂയിസ് വാൽവ് തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 6.30 ഓടെ വെള്ളം ഉയരും. വെള്ളം പുഴയിൽ എത്താൻ 4 മണിക്കൂർ സമയമെടുക്കും

അഞ്ച്​ ജില്ലകളിലും റെഡ്​ അലർട്ടാണ്​. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. വിവിധ സ്​ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.