രാജപുരം: 9 ാമത് രാജപുരം ബൈബിള്‍ കണ്‍വന്‍ഷന് നാളെ സമാപിക്കും. രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫെബ്രുവരി 14 ന് അവസാനിക്കത്തക്ക വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിന് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യൂ ഇലവുങ്കലിന്റെ നേതൃത്വത്തിലുള്ള ഡിവൈന്‍ ടീമാണ് നേതൃത്വം നല്കുന്നത്.
ബുധനാഴ്ച വൈകിട്ട് നാലിന് ജപമാലയോടെ ആരംഭിച്ച ധ്യാനം രാത്രി 9.30 സൗഖ്യ ആരാധനയോടെ സമാപിച്ചു. ആദ്യദിവസത്തെ വി. കുര്‍ബാനയ്ക്ക് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രണ്ടാമത്തെ ദിവസത്തെ  (11 വ്യാഴം ) വി. കുര്‍ബാനയ്ക്ക് തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കണ്‍വന്‍ഷന്‍ അവസാനദിവസമായ നാളെ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് വി. കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജപമാല, വി. കുര്‍ബാന, കുടുംബ നവീകരണ വചന ശുശ്രൂഷ, അഭിഷേകം പകരുന്ന സ്തുതി ആരാധനകള്‍, ഗാനശുശ്രൂഷ, സൗഖ്യശുശ്രൂഷ എന്നിവ ധ്യാനത്തോടനുബന്ധിച്ച് നടന്നു വരുന്നു.