സാബു ചുണ്ടക്കാട്ടില്‍
സാല്‍ഫോര്‍ഡില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല നയിക്കുന്ന നോമ്പ് കാല ധ്യാനം ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ എക്കിള്‍സിലെ സെന്റ് മേരീസ് ദേവാലയത്തിലും, നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ സെന്റ് ജെയിംസ് ഹാളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. 1.00pm to 5pm.

ധ്യാന ദിവസങ്ങളില്‍ ആരാധനയും കുര്‍ബാനയും കുമ്പസാരവും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച ഉച്ചഭക്ഷണം ക്രമീകരിച്ചു നല്‍കുന്നതാണ്. നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഫാ.തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്യുന്നു.

31/03/17 Friday 5pm to 9 pm St. Mary’s church Eccles M30 0LU
01/04/2017 Saturday St.James hall M6 8EJ