ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് ഏഴുവിക്കറ്റിന് തോല്‍പിച്ചു .161 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ അഞ്ചുപന്ത് ശേഷിക്കെ മറികടന്നു. ജയത്തോടെ പത്തുപോയിന്റുമായി രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. 32 പന്തില്‍ 48 റണ്‍സെടുത്ത് സഞ്ജു സാംസന്‍ പുറത്താകാതെ നിന്നു.
161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് രഹാനയും ലിയാം ലിവിങ്സ്റ്റോണും അര്‍ധസെഞ്ചുറി കൂട്ടുകെട്ടൊരുക്കി അടിത്തറയിട്ടു. ലിവിങ്സ്റ്റോണ്‍ 26 പന്തില്‍ 44 റണ്‍സെടുത്തു . ഇരുവരെയും തുടര്‍ച്ചയായ ഓവറുകളില്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ ഒരുമിച്ച സഞ്ജും സ്റ്റീവ് സ്മിത്തും രാജസ്ഥാനെ വിജയത്തോടടുപ്പിച്ചു
ജയത്തിനരികെ സ്മിത്തിെന നഷ്ടമായെങ്കിലും സഞ്ജു റോയല്‍സിന് അഞ്ചാം ജയം ഒരുക്കി . പവര്‍പ്ലേയില്‍ 51 റണ്‍സ്് അടിച്ചെടുത്തിട്ടും ഹൈദരാബാദിന് നേടാനായത് 161 റണ്‍സ് മാത്രം. ഒരുവിക്കറ്റ് നഷ്ടത്തില്‍ 103 എന്ന നിലയില്‍ നിന്ന് 131ന് ഏഴ് എന്ന സ്കോറിലേയ്ക്ക് ഹൈദരാബാദ് പതിച്ചു . മനീഷ് പാണ്ഡെ 36 പന്തില്‍ 61 റണ്ഡസെടുത്ത് പുറത്തായി . രാജസ്ഥാന്റെ ജയത്തോടെ മൂന്നുടീമുകളാണ് പത്തുപോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയത്. സണ്‍റൈസേഴ്സിനും രാജസ്ഥാനും , കിങ്സ് ഇലവന്‍ പഞ്ചാബിനും പത്തുപോയിന്റ് വീതമാണ്. മികച്ച റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ഹൈദരാബാദാണ് നാലാം സ്ഥാനത്ത്.
Leave a Reply