അപമര്യാദയായി പെരുമാറിയ ആളുടെ മുഖത്തടിച്ചിട്ടുണ്ടെന്ന് നടി രജീഷാ വിജയന്‍. ‘ഞാന്‍ ഒരാളെ അടിച്ചിട്ടുണ്ട്. ശരിക്കും മുഖത്തു നോക്കി പൊട്ടിച്ചു. എന്റെ സമ്മതമില്ലാതെ എന്റെ ശരീരത്തില്‍ ഒരു വിരല്‍ വയ്ക്കാന്‍ പോലും നിങ്ങള്‍ക്ക് അധികാരമില്ലെന്നും ഞാന്‍ പറഞ്ഞു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു രജീഷയുടെ മറുപടി. ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രജീഷയുടെ പ്രതികരണം.ഒരാള്‍ പരിധിവിട്ട് പോവുകയാണെങ്കില്‍ അത് മനസ്സിലാക്കാനുള്ള ബോധം സ്ത്രീക്കുണ്ട്’. അത് കാണുമ്പോള്‍ പ്രതികരിച്ചാല്‍ നാളെ ഒരു സ്ത്രീയുടെ ജീവിതം കൂടിയാവും നമ്മള്‍ രക്ഷിച്ചെടുക്കുന്നതെന്നും രജീഷ കൂട്ടിച്ചേര്‍ത്തു.