ഗ്ളാസ് ഗോ :കാമ്പസ്ലാങ്ല്‍ താമസിക്കുന്ന രാജു കുര്യന്‍ കുന്നേലിന്റെ മാതാവ് പൊൻകുന്നം കുന്നേൽ പരേതനായ കെ.കെ.കുര്യന്റെ (റിട്ട. മാനേജർ എസ്.ബി.ടി. ) ഭാര്യ മേരിക്കുട്ടി കുര്യൻ (78)നിര്യാതയായി .
സംസ്കാരം ഇന്ന് (തിങ്കൾ) 11.30 ന് നടത്തപ്പെട്ടു. പരേത നെടുംകുന്നം പുത്തേട്ട് കുടുംബാംഗം . മക്കൾ: രാജു കുര്യൻ (U .K .) സാബു കുര്യൻ, സണ്ണി കുര്യൻ (സ്വീറ്റ് ഹാസ് പാമ്പാടി), റോയി കുര്യൻ (സിജോ ഇലക്ട്രിക്കൽസ് പാമ്പാടി), ജോഷി കുര്യൻ (ബഹറിൻ) , ബിജു കുര്യൻ (മർച്ചന്റ് നേവി) ,സന്തോഷ് കുര്യൻ (U.S .A.) ഫാ. ജോൺ കുന്നേൽ (സെന്റ് ജോൺ ബാപ്റ്റിസ്റ്റിറ്റ് ചർച്ച് സ്പെയിൻ) . മരുമക്കൾ: ക്രിസ്റ്റി കുര്യൻ മാലിയിൽ പാറമ്പുഴ (U .K .) ,റോസിലിൻ ജോസഫ് വെച്ചൂർ ( എസ്. സി.ബി. പൂവരണി) , റെജീന സെബാസ്റ്റ്യൻ വേലിക്കാത്ത് പാമ്പാടി, റെജി ആന്റണി കുന്നുംപുറത്ത് തമ്പലക്കാട് ,നൈസി തോമസ് കുന്നുംപുറത്ത് തമ്പലക്കാട് (ബഹറിൻ) ,ലിസി മാത്യു കളപ്പുരയ്ക്കൽ (ടീച്ചർ ബി.എം.എം. സ്കൂൾ പാമ്പാടി, സിൽവി സന്തോഷ് ഞാള്ളിയത്ത് തിരുവാങ്കുളം (യു.എസ്.എ.).
നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ചട്ട പരിധിക്കുള്ളില്‍ നിന്ന്കൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ ബഹു.മാര്‍. ജോസ് പുളിക്കല്‍ , ബഹു:മാത്യു അറയ്ക്കല്‍ പിതാവ് എന്നിവരുടെ കാർമ്മികത്തില്‍ പൊന്‍കുന്നം കുന്നേല്‍ തറവാട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൊൻകുന്നം തിരുകുടുംബ ഫൊറോന പള്ളിയിൽ സംസ്കാര ചടങ്ങുകള്‍ നടന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മക്കളും,മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ശുശ്രൂഷ കളില്‍ പങ്കുചേര്‍ന്നു. പരേത യുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടോപ്പം കുടുംബാംഗങ്ങ ളുടെ വേദനയില്‍ മലയാളംയുകെയും പങ്കുചേരുന്നു
Leave a Reply