അമ്മയുടെ അർബുദ ചികിത്സയ്ക്ക് സഹായങ്ങൾ ചെയ്തു തരികയും ശസ്ത്രക്രിയ സ്പോൺസർ ചെയ്യുകയും ചെയ്ത നടൻ സൽമാൻ ഖാന് നന്ദി പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ രാഖി സാവന്ത്. തന്റെ അമ്മയുടെ ചികിത്സയ്ക്ക് സഹായിച്ചത് സൽമാൻ ഖാൻ ആണെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ചെലവുകളും സൽമാൻ തന്നെ ഏറ്റെടുത്തെന്നും രാഖി പറയുന്നു.

“ഞാനെന്റെ കൈകൾ കൂപ്പി സൽമാൻ ഖാനോട് നന്ദി പറയുന്നു. ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ ഞാനെപ്പോഴും ജീസസിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു, ചികിത്സ ലഭിക്കാതെ മരിച്ചുപോവുമെന്ന് ഞാൻ കരുതി. എന്നാൽ, ഞങ്ങളുടെ പ്രാർത്ഥന കേട്ട ദൈവം സൽമാൻ ഖാനെ മാലാഖയുടെ രൂപത്തിൽ ഞങ്ങൾക്ക് അരികിലേക്ക് അയച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ചികിത്സയിൽ ഉടനീളം ഞങ്ങളുടെ കൂടെ നിന്നു. ദൈവത്തിനും സൽമാനും നന്ദി,” എന്നാണ് രാഖിയുടെ അമ്മ ജയ സാവന്ത് പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമ്മ രക്ഷപ്പെടാൻ കാരണക്കാരനായ സൽമാന് രാഖിയും നന്ദി പറഞ്ഞു. “ലോകത്തിലെ ഏറ്റവും നല്ല ഡോക്ടറെ തന്നെ നിങ്ങൾ ഞങ്ങൾക്കു തന്നു. എല്ലാ വീടുകളിലും നിങ്ങളെയും സോഹൈൽ ഖാനെയും പോലുള്ള മക്കളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന് രണ്ട് മാലാഖമാരെ തന്നെ താങ്കളുടെ രക്ഷിതാക്കൾക്ക് നന്ദി.”