ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും വിവാഹ സല്‍ക്കാരത്തിലേക്ക് സമ്മാനപ്പൊതി അയച്ച് വാര്‍ത്താ താരമായിരിക്കുകയാണ് രാഖി സാവന്ത്. മുംബൈയില്‍ ഇന്നലെ രാത്രിയായിരുന്നു വിവാഹ സല്‍ക്കാരം. ഇക്കഴിഞ്ഞ 11ന് വിവാഹിതരായ കോഹ്ലിയും അനുഷ്‌കയും പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് രാഖിക്ക് ക്ഷണമുണ്ടായിരുന്നില്ല. എന്നിരുന്നാലും സമ്മാനവും ആശംസയും അയയ്ക്കാന്‍ രാഖി തീരുമാനിക്കുകയായിരുന്നു.

താന്‍ മോഡലായി അഭിനയിച്ച ‘ബീബോയ്’ കോണ്ടത്തിന്റെ പാക്കറ്റാണ് ഇരുവര്‍ക്കും സമ്മാനമായി അയച്ചത്. ഇക്കാര്യം രാഖി തന്നെ ഇന്‍സ്റ്റഗ്രാമിലെ വീഡിയോയിലൂടെ എല്ലാവരെയും അറിയിക്കുകയും ചെയ്തു. ഈ കോണ്ടം വിറ്റുപോകുന്നതില്‍ നിന്നും രാഖിക്കും ലാഭവിഹിതം ലഭിക്കുന്നുണ്ട്. അതിനാല്‍ തന്റെ കോണ്ടം മാത്രം ഉപയോഗിക്കണമെന്നും രാഖി ഇരുവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പകല്‍ സമയത്ത് കോണ്ടത്തിന്റെ പരസ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്ന് ഐആന്‍ഡ്ബി മന്ത്രാലയം ഉത്തരവിട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ രാഖി രംഗത്തെത്തിയിരുന്നു. യോഗ ഗുരു ബാബ രാംദേവിനെ പതഞ്ജലി കോണ്ടങ്ങള്‍ മാര്‍ക്കറ്റിലിറക്കാന്‍ ഇവര്‍ വെല്ലുവിളിക്കുകയും ചെയ്തു.