കെ.ഡി.ഷാജിമോന്‍

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ മാസം 17-ാം തീയതി ആരംഭിച്ച പവിത്രമായ രാമായണ മാസാചരണത്തിന്റെ സമാപനം ഈ മാസം 16-ാം തീയതി വൈകിട്ട് 5.00 രാധാകൃഷ്ണ മന്ദിറില്‍ (ഗാന്ധിഹാള്‍) വച്ച് ആഘോഷപൂര്‍വ്വം നടത്തുവാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. ജൂലൈ 16-ാം തീയതി മുതല്‍ കേരളത്തില്‍ ഉടനീളം പരമ്പരാഗതമായി പാലിച്ചു പോരുന്ന രാമായണ പാരായണം കേരളീയ ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മാത്രം ഒതുങ്ങിക്കൂടാതെ യുകെ മലയാളികളുടെ ഭവനങ്ങളിലും ഒട്ടും പരിശുദ്ധി കളയാതെ നടത്തി വരുന്നതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണ് GMMHC അംഗങ്ങള്‍.

കര്‍ക്കിടക മാസം 1-ാം തീയതി മുതല്‍ ഓരോ ദിവസവും അംഗങ്ങളുടെ ഭവനങ്ങളില്‍ അദ്ധ്യാത്മ രാമായണം ക്രമം അനുസരിച്ച് പരമ്പരാഗതമായ രീതിയില്‍ പാരായണം നടത്തി വരുകയായിരുന്നു. കര്‍ക്കിടക മാസത്തിന്റെ അവസാന ദിനമായ ഓഗസ്റ്റ് 16-ാം തീയതി രാധാകൃഷ്ണ ക്ഷേത്രസന്നിധിയില്‍ വച്ചു സമാപന ദിവസത്തിലെ പാരായണവും പട്ടാഭിഷേകച്ചടങ്ങുകളും നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

അഭിഷേക ചടങ്ങുകളിലേക്കു എല്ലാ ഭക്ത ജനങ്ങളും വൈകുന്നേരം കൃത്യം 5.00 നു തന്നെ എത്തിച്ചേരണമെന്ന് അപേക്ഷിക്കുന്നു. ഈ ഉദ്യമത്തിന് സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും പ്രത്യേക നന്ദിയും അഭിനന്ദനവും GMMHC എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് നന്ദി അറിയിച്ചു.

Address;
Radhakrishna Temple
Brunswick Road
Withington
Manchester
M20 4QB.