പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. പ്രധാനമന്ത്രി താടിയെല്ലാം വളർത്തി ഒരു ഹിമാലയൻ ബാബയെപ്പോലെ ആയെന്നും യഥാർത്ഥ ലോകത്തിൽ ഓക്സിജന്റെയും ബെഡുകളുടെയും പോരായ്മ കാണാത്തതിൽ അത്ഭുതം ഇല്ലെന്നും രാം ഗോപാൽ വർമ്മ പറയുന്നു.

നാണക്കേട് തോന്നുന്നു അതിനാൽ ആ താടിയെങ്കിലും ഒന്ന് ഷേവ് ചെയ്തുകൂടെ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിക്കുന്നു.

  ഘ​ർ​വാ​പ​സി​ക്ക് ത​ട​യി​ടാ​ൻ ബി​ജെ​പി​ക്കാ​വു​ന്നി​ല്ല; ബംഗാളിൽ തൃ​ണ​മൂ​ൽ വിട്ട അണികളുടെ തിരിച്ചൊഴുക്ക് തുടരുന്നു

കാണാൻ ശരിക്കും മലയോരങ്ങളിൽ അലയുന്ന ഒരു ഹിമാലയൻ ബാബയെപ്പോലെ തോന്നുന്നു. യഥാർത്ഥ ലോകത്തിലെ ബെഡ്‌ഡിന്റെയും ഓക്സിജന്റെയും ക്ഷാമത്തെക്കുറിച്ച് ഒരറിവും ഇല്ലാത്തതിൽ അത്ഭുതമില്ല. ഇങ്ങനത്തെ ഒരു രൂപത്തിലാണ് പ്രധാനമന്ത്രി എന്നതിൽ എനിക്ക് നാണക്കേടുണ്ട്. ഒന്ന് ഷേവ് എങ്കിലും ചെയ്തുകൂടെ സാർ. രാം ഗോപാൽ വർമ്മ