ബോളിവുഡ് ലോകം ഇപ്പോഴും ശ്രീദേവി വിയോഗത്തില്‍ നിന്നുണ്ടായ നടുക്കത്തില്‍ നിന്ന് മോചിതമായിട്ടില്ല. ബോളിവുഡിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ ലേഡിയുടെ മരണത്തില്‍ അത്രയും ദുഖിതരാണ് സിനിമാ ലോകം. ഹിന്ദിയിലും തമിഴിലും മലയാളത്തിലും തെലുങ്കിലും തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയ മികവ് കാണിച്ച ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ അഭിമാന താരം ശ്രീദേവിയുടെ ജീവിതം സിനിമയാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. രാംഗോപാല്‍ വര്‍മ്മയാണ് ശ്രീദേവിയുടെ ജീവിതം സിനിമയാക്കുന്നതെന്നും വാര്‍ത്തകളുണ്ട്.

ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയോട് അടുത്തു നില്‍ക്കുന്ന കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം സിനിമ അടുത്തു തന്നെ ആരംഭിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയും രാംഗോപാല്‍ വര്‍മ്മയും ഒരു തെലുങ്ക് ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണത്തില്‍ അനുശോചിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പ് നവ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘ഒന്നെനിക്കറിയാം മുന്‍പൊരിക്കലുമില്ലാത്ത വിധത്തില്‍ ഇപ്പോഴാണ് അവര്‍ സമാധാനപൂര്‍ണമായി കിടക്കുന്നതെന്ന് ശക്തിയായി ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ആദ്യമായി സമാധാനവും ശാന്തിയും അനുഭവിക്കുന്നത് ഇപ്പോള്‍ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിന് മുന്‍പ് ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് അങ്ങനെ നിന്നിട്ടുള്ളത്. അതുകൊണ്ട് അവര്‍ക്ക് നിത്യശാന്തി നേരുന്നു’ – രാംഗോപാല്‍ വര്‍മ പറഞ്ഞു.