ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടത്തിൽ കേരളം തനിക്ക് തന്ന പിന്തുണയാണ് രാമലീലയുടെ വൻ വിജയമെന്ന് ദിലീപും ആരാധകരും പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒന്നാംവാർഷികം ആഘോഷിക്കുന്ന ദിലീപിന്റെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. ചിത്രത്തിൽ ദിലീപിനൊപ്പം പ്രണവ് മോഹൻലാലും ഉണ്ട്. അരുൺഗോപിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആഘോഷം.

മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. രാമലീലയുടെ നിര്‍മാണവും മുളകുപാടം ഫിലിംസ് ആയിരുന്നു. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രണവിന്‍റെ പാര്‍ക്കൗര്‍ അഭ്യാസപ്രകടനങ്ങളായിരുന്നു ആദിയുടെ ഹൈലൈറ്റ് എങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ളയാളാണ് നായക കഥാപാത്രം. ആഴക്കടലില്‍ ഊളിയിട്ട് പോകാന്‍ ശേഷിയുള്ള സര്‍ഫറുടെ വേഷം മികവുറ്റതാക്കാന്‍ ബാലിയില്‍ ഒരു മാസത്തിലധികം കാലം പരിശീലനം നടത്തിയിരുന്നു പ്രണവ്.