കൊച്ചി: ”സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ…. കേരള പോലീസിനൊരു ബിഗ് സല്യൂട്ട്….” നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത കേരള പോലീസിനെ അഭിനന്ദിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ രമ്യ നമ്പീശന്‍ തന്റെ ഫേസബുക്ക് പേജില്‍ കുറിച്ചു. അതെ സമയം ഈ സംഭവുമായി അമ്മയുടെ യോഗത്തിൽ ഒരു പ്രമേയം നടനെതിരെ കൊണ്ടുവരുമോ എന്ന ഏഷ്യാനെറ്റിലെ വിനുവിന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രമ്യക്ക് സാധിച്ചില്ല. ആൺപട നയിക്കുന്ന, പണം കൊണ്ട് അമ്മയെ വിലക്ക് വാങ്ങിയ നാടൻമാർക്കെതിരെ പ്രതികരിക്കാൻ ഉള്ള ഭയം തന്നെ എന്ന് സമാധാനിക്കാം. എന്നാൽ ഇത്രയും പറയാൻ ചങ്കുറപ്പ് കാണിച്ചത് രമ്യ മാത്രം.
ഫിബ്രുവരി 17ന് കാറില്‍ വച്ച് ആക്രമിക്കപ്പെട്ട നടിയെ നടനും സംവിധായകനുമായ ലാലിന്റെ വീടിന് മുന്നിലാണ് പള്‍സര്‍ സുനിയും സംഘവും ഇറക്കിവിട്ടത്. അവിടെ വച്ച് പോലീസിന് മൊഴി നല്‍കിയ നടി പിന്നീട് സ്വന്തം വീട്ടിന് പകരം അഭയം പ്രാപിച്ചത് ആത്മമിത്രമായ രമ്യയുടെ വീട്ടിലായിരുന്നു. സംഭവം വന്‍വിവാദവും ചര്‍ച്ചയുമായപ്പോഴും അവര്‍ രമ്യയുടെ വീട്ടില്‍ തുടര്‍ന്നു. നടി ആക്രമിക്കപ്പെട്ട ശേഷം വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ ചേര്‍ന്ന് വുമണ്‍ കളക്ടീവ് ഫോറം എന്ന സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ അണിയറയില്‍ സജീവമായി പ്രവര്‍ത്തിച്ചത് അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ രമ്യയായിരുന്നു. അമ്മയുടെ അംഗമായ രമ്യയാണ് ആദ്യമായി കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.
[ot-video][/ot-video]
Leave a Reply