ചാനൽ അഭിമുഖത്തിനിടെ അവതാരകയോട് നടന്മാർ ദേഷ്യപ്പെടുന്നത് അടുത്തിടെ വർധിച്ചുവരികയാണ്. തെലുങ്ക് ചാനലായ ടിവി9 അഭിമുഖത്തിനിടെ നടൻ ധനുഷ് മൈക്ക് വലിച്ചൂരിയെറിഞ്ഞ് ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ അതേ ചാനലിന്റെ അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെടുകയും അവതാരകയ്ക്ക് താക്കീത് നൽകുകയും ചെയ്തിരിക്കുകയാണ് റാണ ദഗുബാട്ടി. തെലുങ്ക് സിനിമാതാരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്ന് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് റാണ അവതാരകയോട് ചൂടായത്.

മയക്കുമരുന്നു കേസിനെക്കുറിച്ചുളള കാര്യങ്ങൾ പറയുന്നതിനിടെ റാണയുടെ മുഖഭാവം മാറുന്നുണ്ടായിരുന്നു. പക്ഷേ അവതാരക ഇത് ശ്രദ്ധിക്കാതെ സംസാരം തുടർന്നു. ഒടുവിൽ റാണയോട് എക്സൈസ് ഉദ്യോഗസ്ഥർ എന്തിനാണ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയതെന്നു ചോദിച്ചു. ഇതുകേട്ട റാണ പെട്ടെന്ന് ദേഷ്യപ്പെടുകയും ഇത്തരം ചോദ്യങ്ങൾ ചോദിക്കരുതെന്ന് അവതാരകയ്ക്ക് താക്കീത് നൽകുകയും ചെയ്തു.