ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സ്റ്റോക്ക്-ഓൺ-ട്രെന്റ് കാർ ഗരേജിൽ നിന്ന് മോഷ്ടിച്ചത് 75,000 പൗണ്ട് വിലമതിക്കുന്ന വാഹനങ്ങൾ. ബെന്റിലീയിലെ ഡിവിഡി റോഡിലെ സ്ഥാപനത്തിൽ അഞ്ചുപേരുടെ സംഘമാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇന്നലെ പുലർച്ചെ 2.20 നും 3.50 നും ഇടയിൽ നീല ഔഡി എ6, ഒരു നീല ബിഎംഡബ്ല്യു എക്സ്5, റേഞ്ച് റോവർ വോഗ്, രണ്ട് കറുത്ത ഔഡി ക്യു7 കാറുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓഡി ക്യൂ 7 കാറുകളിലൊന്ന് പിന്നീട് കണ്ടെടുത്തു. അന്വേഷണത്തെ സഹായിക്കുന്ന സിസിടിവി അല്ലെങ്കിൽ ഡാഷ്‌ക്യാം ഫൂട്ടേജുകൾ ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് സ്റ്റാഫോർഡ്‌ഷെയർ പോലീസിന്റെ വക്താവ് പറഞ്ഞു. “ഞങ്ങളുടെ വെബ്‌സൈറ്റായ www.staffordshire.police.uk- ലെ ലൈവ് ചാറ്റിലൂടെ ഞങ്ങളെ ബന്ധപ്പെടുക. അല്ലെങ്കിൽ ഒക്ടോബർ 18 ലെ സംഭവ നമ്പർ 56 ഉദ്ധരിച്ച് 101-ൽ വിളിക്കുക, അജ്ഞാതമായി റിപ്പോർട്ട് ചെയ്യാൻ, 0800 555 111 എന്ന നമ്പറിൽ വിളിക്കുക – പോലീസ് പറയുന്നു.