പ്രണയം വെളിപ്പെടുത്തി മലയാളത്തിലെ പ്രമുഖ അവതാരക രഞ്ജിനി ഹരിദാസ്.
പ്രണയദിനത്തിലാണ് രഞ്ജിനി സുഹൃത്തിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.

വാലന്റൈന്‍സ് ഡേയില്‍ ‘ഇത് ആ ദിവസമായതിനാല്‍’ എന്ന് ഹാര്‍ട്ട് ഇമോജിയോടെ രഞ്ജിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ശരത് പുളിമൂടിനൊപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തിലാണെന്നും ശരത് പുളിമൂടിനെക്കുറിച്ചും രഞ്ജിനി വെളിപ്പെടുത്തിയത്.

16 വര്‍ഷമായി ശരത്തിനെ പരിചയമുണ്ടെന്നും ശരത്ത് വിവാഹിതനായിരുന്നുവെന്നും കാര്യം പറഞ്ഞു. എന്നാല്‍ ആ സമയം താന്‍ മറ്റൊരു റിലേഷനിലായിരുന്നെന്നും രഞ്ജിനി പറഞ്ഞു.

ഇപ്പോഴാണ് രണ്ടും പേരും സിംഗിള്‍ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടി അവതരിപ്പിക്കുകയാണ് രഞ്ജിനി ഇപ്പോള്‍. എന്ന പരിപാടിയുടെ ആദ്യ പ്രമോ വീഡിയോയില്‍ തന്റെ വിവാഹസ്വപ്നങ്ങളെ കുറിച്ചും രഞ്ജിനി മനസ്സു തുറന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരുന്നപ്പോള്‍ എനിക്ക് ഒരു തോന്നല്‍. ഇങ്ങനെ ഒന്നുമായാല്‍ പോരാ. ഫ്രണ്ട്‌സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തില്‍ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങള്‍ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോവുന്നു.’

 

 

View this post on Instagram

 

A post shared by Ranjini Haridas (@ranjini_h)