മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് രഞ്ജിനി ജോസ്. ലോക്ഡൗണ്‍ നാളിലാണ് താരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ കൂടുതലും പുറത്ത് എത്തിയത്. വിവാഹ മോചനത്തെ കുറിച്ചൊക്കെ രഞ്ജിനി തുറന്ന് സംസാരിച്ചിരുന്നു. ഇേേപ്പാള്‍ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസുമായി 20 വര്‍ഷത്തിന് മുകളില്‍ സൗഹൃദം ഉണ്ടെന്ന് പറയുകയ് രഞ്ജിനി ജോസ്. മാത്രമല്ല തന്റെ പിതാവിന്റെ അമ്മ മരിച്ചതിനെ കുറിച്ചും രഞ്ജിനി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.
രഞ്ജിനി ജോസിന്റെ വാക്കുകള്‍,
സോഷ്യല്‍ മീഡിയയില്‍ വരുന്ന ഒരുമാതിരിപ്പെട്ട നെഗറ്റീവ് കമന്റുകളൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. പരിധി വിടുന്ന ചിലതിന് മാത്രമാണ് പ്രതികരിക്കുക. മനുഷ്യരാണല്ലോ, വായില്‍ തോന്നുന്നതൊക്കെ വിളിച്ച് പറയാമെന്ന തരത്തിലുള്ള ചിലരുടെ പ്രകടനം കാണുമ്‌ബോള്‍ മറുപടി കൊടുക്കണമെന്ന് തോന്നും. ഇത്തരക്കാരുടെ ആറ്റിറ്റിയൂഡ് മാറേണ്ട കാലമായില്ലേ. 2021 അല്ലേ, എന്നാണ് ഇവരൊക്കെ ഇത് മനസിലാക്കുക. അടുത്തിടെ ഞാന്‍ പങ്കുവെച്ച സ്‌ക്രീന്‍ ഷോട്ട് പോലെ കുറേ ഞരമ്ബ് രോഗികള്‍ മെസേജ് അയക്കാറുണ്ട്. ഇതില്‍ പലതും ഫേക്ക് പ്രൊഫൈലില്‍ നിന്നും വരുന്നതാണ്. ഇതിനെതിരെ കര്‍ശനമായൊരു നിയമം വേണം. അത് കടുപ്പമുള്ളതായിരിക്കണം.
രഞ്ജിനി ഹരിദാസുമായുള്ള എന്റെ സൗഹൃദത്തിന് ഇരുപത് വര്‍ഷത്തെ ദൈര്‍ഘ്യമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണ്. അടുത്ത സുഹൃത്തുക്കളുമാണ്. ലോക്ഡൗണ്‍ സമയത്ത് ഒന്നിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളുമൊക്കെ കൂടുതലായി പങ്കുവെച്ചപ്പോഴാണ് കൂടുതല്‍ പേരും ഈ സൗഹൃദം അറിഞ്ഞതെന്ന് മാത്രം. ലോക്ഡൗണില്‍ ഒരുക്കിയ സായാഹ്നമേ എന്ന ആല്‍ബത്തിലെ പാട്ടിന്റെ റിലീസിന്റെ തലേന്നാണ് എന്റെ ഡാഡിയുടെ അമ്മ എന്റെ അമ്മച്ചി പെണ്ണമ്മ ജോസഫ് അന്തരിച്ചത്. ഡാഡി ഒറ്റ മോനാണ്. ഞാന്‍ ഏക പേരക്കുട്ടിയും. അതുകൊണ്ട് തന്നെ അമ്മച്ചിയുമായി വളരെ അടുപ്പമായിരുന്നു. പാട്ടിന്റെ ഫൈനല്‍ ഔട്ട് കാണാന്‍ പോകാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത മരണം.
ഒരു കുഴപ്പവുമില്ലാതെ അമ്മച്ചി വീടിനുള്ളിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഹാര്‍ട്ട് അറ്റാക്ക് വന്നത്. ആകെ ഷോക്ക് ആയി പോയി. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. എന്താ സംഭവിച്ചെന്നും മനസിലായില്ല. പാട്ടിന്റെ റിലീസ് മാറ്റണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കണമായിരുന്നു. എന്നാല്‍ മറ്റൊരു ടീമിനെ പാട്ട് ഏല്‍പ്പിച്ചിരുന്നതിനാലും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് കൊണ്ടും പിറ്റേന്ന് തന്നെ പാട്ട് റിലീസ് ചെയ്തു. തന്റെ ടീമാണ് ഇതൊക്കെ നോക്കിയത്.
Leave a Reply