തൃശൂര്‍: പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ വൈസ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് വനിതീ ലീഗ് നേതാവിന്റെ പരാതി. കോണ്‍ഗ്രസ് നേതാവ് കെ.എം. ഇബ്രാഹിമിനെതിരെയാണ് പരാതി. ഇതിന്റെയടിസ്ഥാനത്തില്‍ ഇബ്രാഹിമിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍.

അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പിന്നീട് വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ചു വരികയാണെന്നുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രസിഡന്റായി ചുമതലയേറ്റ് ആറുമാസം പിന്നിട്ടപ്പോള്‍ അവിശ്വാസം കൊണ്ടുവരുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതില്‍ വഴങ്ങാതിരുന്ന തന്നെ തിരുവനന്തപുരത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തിയപ്പോള്‍ ഇയാള്‍ പീഡിപ്പിച്ചു. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നെന്നാണ് പരാതി. ഡിസംബര്‍ 7ന് വീട്ടിലെത്തി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ഐജിക്ക് യുവതി പരാതി നല്‍കുകയായിരുന്നു. ചാവക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.