പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം പുറത്തു വരുന്നു. ജീവചരിത്രം തയാറാക്കാനുളള അവകാശം ലഭിച്ചത് മലയാളിയായ ഐഎഎസ് ഉദ്യോഗ്ഥന്‍ തോമസ് മാത്യുവിനാണ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച വ്യക്തിയാണ് തോമസ് മാത്യു. പുസ്തകം രചിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രത്തന്‍ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭിക്കുമായിരുന്നു.
രത്തന്‍ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ജീവചരിത്രത്തല്‍ വിശദീകരിക്കുന്നുണ്ട്. ടാറ്റയുടെ സ്റ്റീല്‍ ലിമിറ്റഡ് ഏറ്റെടുക്കല്‍, ടാറ്റാ നാനോ പ്രോജക്ട് ഇവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്ട് കോടി രൂപയ്ക്ക് പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത് ഹാര്‍പ്പന്‍ കോളിന്‍സിനാണ്. കഥേതര വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെയെല്ലാം വില്‍പ്പനാവകാശങ്ങള്‍ ചേര്‍ത്ത് രണ്ട് കോടിയിലധികം രൂപയ്ക്കാണ് കരാറായിട്ടുളളത്. രണ്ട് ഭാഗങ്ങളിലായാണ് പുസ്തകം ഇറങ്ങുന്നത്.
Leave a Reply