ചെറിയ വേഷങ്ങളിലെങ്കിലും ശക്തമായ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദങ്ങളിൽ കയറിക്കൂടിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ് എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ദിവ്യപ്രഭയെ ശ്രദ്ധേയാക്കുന്നത്. പിന്നീട് കമ്മാര സംഭവം, നോൺസെൻസ്, പ്രതി പൂവൻ കോഴി, തമാശ എന്നി സിനിമകളിലെ വേഷങ്ങൾ ഒരു നടിയെന്ന നിലയിൽ ദിവ്യയെ അടയാളപ്പെടുത്തി. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന സിനിമയിലാണ് ദിവ്യ പ്രഭ അവസാനമായി അഭിനയിച്ചത്.

സീരിയലുകളുടെ ലോകത്തും ദിവ്യ പ്രഭ തിളങ്ങിയിരുന്നു.സംസ്ഥാന ടെലിവിഷൻ അവാർഡ്സ് അടക്കം നേടിയ ഒരാളാണ് ദിവ്യ പ്രഭ. മാലിക് എന്ന സിനിമയാണ് താരത്തിന്റെതായി അടുത്ത് പുറത്തിറങ്ങാനുള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ. തന്റെ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.

  'അമ്മ ബാങ്കിൽ കയറി തിരിച്ചിറങ്ങിയപ്പോൾ മകനെ കാണാതായ സംഭവം, ഞെട്ടിക്കുന്ന വഴിത്തിരിവ്; 6 മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍...

നാടക രംഗത്തും തന്റെ സാനിധ്യമറിച്ച ഒരാളാണ് ദിവ്യ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിവ്യ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ശ്രദ്ധേയമാണ്. തന്റെ ഒരു ഡാൻസ് വീഡിയോയാണ് ദിവ്യ പ്രഭ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇത് എന്റെ വ്യായാമം ചെയ്യുന്ന രീതി എന്ന ക്യാപ്‌ഷനോടെയാണ് ഇൻസ്റ്റാഗ്രാമിൽ താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.