ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം നമ്മുടെ രാജ്യത്ത് വളരെ വലിയ രീതിയിലാണ് വ്യാപനം നടന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തൻമൂലം നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുകയും, പലർക്കും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലുമാണ് ഉള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബാങ്കിൽ നിന്നും വായ്പ എടുത്തവർ നിരവധി പേരാണുള്ളത്. ലോൺ എടുത്തവർക്കായി പുതിയ ഒരു ആശ്വാസ വാർത്തയുമായി ആർബിഐ. 25 കോടി രൂപ വരെ ലോൺ എടുത്തിട്ടഉള്ള വ്യക്തിയോ, സംരഭമോ ആകട്ടെ. അവർക്ക് രണ്ട് വർഷം വരെ ലോൺ പുനഃക്രമീകരിക്കാൻ ഉള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കാലത്തെ പോലെ മൊറട്ടോറിയം എന്ന രീതിയിൽ അല്ല, പുനഃക്രമീകരിക്കാൻ സാധിക്കുമെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത