ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദേശത്തിന് പാർലമെന്റിൽ തിരിച്ചടിയേറ്റത്തിന് ശേഷം ഈ വരുന്ന തിങ്കളാഴ്ച തെരഞ്ഞെടുപ്പ് പ്രമേയത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ ഒരുങ്ങി ജോൺസൻ . പാർലമെന്റ് താത്കാലികമായി നിർത്തിവെക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രമേയത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താനാണ് ജോൺസന്റെ നീക്കം. തുടർച്ചയായ തോൽവികളിലും താൻ തളരുകയില്ലെന്ന സൂചനയാണ് ജോൺസൻ ഇതിലൂടെ നൽകുന്നത്. ഏതാനും ദിവസത്തിനകം പാർലമെന്റിൽ വീണ്ടും വോട്ടെടുപ്പുമായി വരുമെന്നും സാധ്യമായ എല്ലാ വഴികളും പരീക്ഷിച്ച് ബ്രെക്സിറ്റിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള ജോൺസന്റെ പ്രമേയത്തെ പിന്തുണയ്ക്കാൻ എംപിമാരോട് ആവശ്യപ്പെടുമെന്ന് കോമൺസ് നേതാവ് ജേക്കബ് റീ മോഗ് അറിയിച്ചു.

ഇതിടയിൽ ബ്രെക്സിറ്റ്‌ പ്രശ്നം ജനങ്ങൾ ഏറ്റെടുത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ബ്രെക്സിറ്റ്‌ പ്രശ്നത്തിൽ വോട്ട് ചെയ്യാനായി 200000ത്തോളം ആളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വെറും 72 മണിക്കൂറിനുള്ളിൽ ആണ് ഇത്രയും ആളുകൾ വോട്ടുചെയ്യാനായി താല്പര്യം പ്രകടിപ്പിച്ചെന്ന വസ്തുത ആശ്ചര്യം ഉളവാക്കുന്നതാണ്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം രജിസ്റ്റർ ചെയ്തവരിൽ പകുതിയിലധികം പേരും 35 വയസിൽ താഴെയുള്ളവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരുടെ പിന്തുണയുണ്ടായിരുന്ന ലേബർ പാർട്ടിക്ക് ഈ കണക്കുകൾ സന്തോഷം പകരുന്നു. കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ 199, 000ൽ അധികം ആളുകൾ വോട്ടുചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 118, 000 പേരും 18നും 35നും മദ്ധ്യേ പ്രായമുള്ളവരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒ​ക്​​ടോ​ബ​ർ 31ന്​ ​ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ൻ യൂണിയ​നി​ൽ​ നി​ന്ന്​ പു​റ​ത്തു​ പോ​കാ​നാ​യി​രു​ന്നു ജോൺസന്‍റെ പ​ദ്ധ​തി. ഇതിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ വിമതരും ഒന്നിക്കുകയായിരുന്നു. ക​രാ​റി​ല്ലാ​തെ​യു​ള്ള പി​ന്മാ​റ്റം ബ്രി​ട്ട​നെ വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ ത​ള്ളി​വി​ടു​മെ​ന്നാ​ണ്​ രാഷ്​ട്രീയ നിരീക്ഷകരുടെ വി​ല​യി​രു​ത്ത​ൽ.