ക്രൈ​സ്റ്റ്ച​ർ​ച്ച്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ലും ന്യൂ​സി​ല​ൻ​ഡി​നു തകർപ്പൻ ജ​യം. മൂ​ന്നാം​ദി​നം ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ന്യൂ​സി​ല​ൻ​ഡ് മ​റി​ക​ട​ന്നു. ലാ​ഥ​ത്തി​ന്‍റെ​യും (52) ബ്ല​ൻ​ഡ​ലി​ന്‍റെ​യും (55) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ന്യൂ​സി​ല​ൻ​ഡി​ന്‍റെ ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലാ​ഥ​മി​നെ ഉ​മേ​ഷ് യാ​ദ​വും ബ്ല​ൻ​ഡ​ലി​നെ ജ​സ്പ്രീ​ത് ബും​റ​യും പ​വ​ലി​യ​ൻ ക​യ​റ്റി​യ​പ്പോ​ഴേ​യ്ക്കും ഇ​ന്ത്യ മ​ത്സ​രം കൈ​വി​ട്ടി​രു​ന്നു. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ബും​റ​യ്ക്ക് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ന്യൂ​സി​ല​ൻ​ഡ് സ്വ​ന്ത​മാ​ക്കി.  നേ​ര​ത്തെ ആ​റി​ന് 90 റ​ണ്‍​സെ​ന്ന നി​ല​യ്ക്ക് മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​നഃ​രാ​രം​ഭി​ച്ച ഇ​ന്ത്യ​യെ 124 റ​ണ്‍​സി​ന് ന്യൂ​സി​ല​ൻ​ഡ് വീ​ഴ​ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ കി​വീ​സി​നാ​യി ട്രെ​ന്‍​ഡ് ബോ​ള്‍​ട്ടും (14 ഓ​വ​റി​ല്‍ 4/28) സൗ​ത്തി​യും(11 ഓ​വ​റി​ല്‍ 3/36) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍​ഡ്‌​ഹോം, നീ​ൽ വാ​ഗ്ന​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.