റോയിയെ കൊന്നത് അവിഹിത ബന്ധങ്ങള്‍ മറയ്ക്കാന്‍; മക്കളെ ഉറക്കിക്കിടത്തി, വാതിൽ പൂട്ടി റോയിക്ക് ഭക്ഷണം വിളമ്പി ഒപ്പം വിഷവും…..

റോയിയെ കൊന്നത് അവിഹിത ബന്ധങ്ങള്‍ മറയ്ക്കാന്‍; മക്കളെ ഉറക്കിക്കിടത്തി, വാതിൽ പൂട്ടി റോയിക്ക് ഭക്ഷണം വിളമ്പി ഒപ്പം വിഷവും…..
October 11 03:19 2019 Print This Article

റോയിയെ കൊലപ്പെടുത്തിയതെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. മക്കളെ രണ്ടുപേരെയും വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഉറക്കി വാതിൽ പുറത്തുനിന്നു പൂട്ടിയ ശേഷമാണു താഴെയെത്തി ഭർത്താവ് റോയിക്കു ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയതെന്ന് ജോളി പറഞ്ഞു.

ഇന്നലെ വൈകിട്ട് 3.30 നാണ് കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ വടകരയിലെ ഓഫിസിൽ ആരംഭിച്ചത്. കൊലപാതകങ്ങളിലെ പങ്കു സംബന്ധിച്ച് അറസ്റ്റ് ചെയ്ത ദിവസം തന്നെ കുറ്റസമ്മതം നടത്തിയ ജോളി ഇന്നലെ പക്ഷേ അന്നു പറഞ്ഞ ചില കാര്യങ്ങൾ നിഷേധിച്ചു.

ആദ്യഭർത്താവ് റോയ് തോമസ് ഭക്ഷണം കഴിക്കുന്നതിനു മുൻപാണു കുഴഞ്ഞുവീണു മരിച്ചതെന്ന വാദം ജോളി ആവർത്തിച്ചു. മരിക്കുന്നതിന്റെ 10 മിനിറ്റ് മുൻപു റോയി ചോറും കടലയും കഴിച്ചിരുന്നു എന്നതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ള കാര്യം അന്വേഷണ സംഘം വീണ്ടും ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ നടന്ന ചോദ്യം ചെയ്യലിലും പൊലീസ് ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ജോളിയുടെ വാദം തെറ്റാണെന്നു സ്ഥാപിച്ചത്. എന്നാൽ റോയി പുറത്തു നിന്നു ഭക്ഷണം കഴിച്ചിട്ടാവാം വീട്ടിൽ വന്നതെന്നായിരുന്നു ഇന്നലെ ജോളിയുടെ മറുപടി.

റോയി ഭക്ഷണം കഴിച്ച ഉടൻ കുഴഞ്ഞുവീഴുകയായിരുന്നുവെന്നു മരണവിവരമറിഞ്ഞു വീട്ടിൽ ആദ്യമെത്തിയ ബന്ധുക്കളിൽ ഒരാളോടു ജോളി പറഞ്ഞിരുന്നു. ബാക്കിയുള്ളവരോടെല്ലാം ഭക്ഷണം കഴിക്കുന്നതിനു മുൻപാണു സംഭവമെന്നും പറഞ്ഞു. ഈ ബന്ധുവിന്റെയും മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയതോടെ ജോളി നിശ്ശബ്ദയായി.

പിന്നീടു ചോദ്യം ചെയ്യലിനിടെ റോയിയുടെ മരണദിവസം വീട്ടിലുണ്ടായ കാര്യങ്ങൾ അന്വേഷണ സംഘത്തിനു മുന്നിൽ വിവരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ.ഹരിദാസന്റെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ വിഡിയോയിൽ ചിത്രീകരിക്കുന്നുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയില്‍ കൊല്ലപ്പെട്ട അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനിയെന്ന് ജോളിയുടെ മൊഴി. നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഒാര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കി. ചോദ്യംചെയ്യലില്‍ പതാറാതെയായിരുന്നു ജോളിയുടെ മറുപടികള്‍. കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്ന് തെളിവെടുക്കും. റോയിയുടേത് ഒഴികെയുള്ള അഞ്ചുകേസുകള്‍ അഞ്ച് സി.ഐമാരുടെ നേതൃത്വത്തില്‍ അന്വേഷിക്കാനും തീരുമാനമായി.

അവിഹിതബന്ധങ്ങള്‍ മറയ്ക്കാനും സ്ഥിര വരുമാനമുള്ളയാളെ വിവാഹം കഴിക്കാനുമാണ് കൂടത്തായി കേസിലെ പ്രതി ജോളി ആദ്യഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. റോയിയുടെ മദ്യപാനാസക്തിയും അന്ധവിശ്വാസങ്ങളും വിരോധത്തിന് കാരണമായെന്നും പൊലീസ് അറിയിച്ചു.

കൂടത്തായിയില്‍ നടന്ന ആറ് കൊലപാതകങ്ങളില്‍ മൂന്നാമത്തേതാണ് റോയിയുടേത്. ജോളിക്കെതിരെ നിലവിലുള്ള കേസും ഈ കൊലപാതകത്തിലാണ്. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ മറ്റ് അഞ്ച് മരണങ്ങളിലേക്കുള്ള സൂചനകള്‍ മാത്രമാണുള്ളത്. റോയിയെ കൊലപ്പെടുത്താന്‍ നാല് കാരണങ്ങളാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

1. റോയിയുടെ അമിതമദ്യപാനശീലത്തില്‍ ജോളിക്കുള്ള അതൃപ്തി

2. റോയിയുടെ അന്ധവിശ്വാസങ്ങളില്‍ ജോളിക്കുള്ള എതിര്‍പ്പ്

3. ജോളിയുടെ അവിഹിതബന്ധങ്ങളില്‍ റോയിക്കുള്ള എതിര്‍പ്പ്

4. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം

മറ്റ് അഞ്ച് കൊലപാതകങ്ങളും തെളിയിക്കാന്‍ റോയിയുടെ മരണം സംശയാതീതമായി തെളിയിക്കേണ്ടത് അന്വേഷണസംഘത്തിന്റെ പ്രധാന ആവശ്യമാണ്. കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞ കാരണങ്ങളില്‍ ഊന്നിയാകും മുന്നോട്ടുള്ള അന്വേഷണവും തെളിവുശേഖരണവും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles