ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ വലച്ച് കൗൺസിൽ ബിൽ നികുതിയിൽ റെക്കോർഡ് ഉയർച്ച. ശരാശരി കുടുംബം അടയ്‌ക്കേണ്ടതായി വരുന്നത് £2,280 ആണ്. മിക്കവാറും എല്ലാ തദ്ദേശ കൗൺസിലുകളും അനുവദനീയമായ പരമാവധി 5% നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ബാൻഡ് ഡി പ്രോപ്പർട്ടി നികുതിയിൽ 20% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ ഉയർച്ചയാണിത്. പലർക്കും നികുതി £5,000 ത്തിൽ കൂടുതൽ അടയ്‌ക്കേണ്ടതായി വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ നികുതിയിൽ കുത്തനെ ഉള്ള വർദ്ധനവ് ഉണ്ടായെങ്കിലും സേവനങ്ങൾ ദിനംപ്രത്രി മോശമായി കൊണ്ടിരിക്കുകയാണ്. ബർമിംഗ്ഹാമിൽ രണ്ടാഴ്ച നീണ്ടുനിന്ന ബിൻ പണിമുടക്കിനെ തുടർന്ന് മാലിന്യം കുന്നുകൂടുകയും പ്രദേശത്ത് എലികളുടെ ശല്യം ഉണ്ടാവുകയും ചെയ്‌തിരുന്നു. ബർമിംഗ്ഹാം സിറ്റി കൗൺസിലിന്റെ സാമ്പത്തിക തകർച്ചയെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ടോറി നേതാവ് കെമി ബാഡെനോക്ക് ഒരു പ്രധാന വിഷയമാക്കിയിരുന്നു. ഐടി പരാജയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവർ ലേബർ പാർട്ടിയെ കുറ്റപ്പെടുത്തി.

പ്രചാരണ പരിപാടിയുടെ ഉദ്ഘാടന വേളയിൽ, ഉയർന്ന ചെലവുകളും മോശം സേവനങ്ങളും ലേബർ കൗൺസിലുകളെ കെമി ബാഡെനോക്ക് വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൗൺസിലർമാർ സ്വയം ശമ്പള വർദ്ധനവ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ ചൂണ്ടിക്കാട്ടി.