ന്യൂസ് ഡെസ്ക്, മലയാളം യുകെ
കഴിഞ്ഞ ഇരുപത് വർഷമായി ബ്രിട്ടനിൽ സ്ഥിരതാമസക്കാരിയായിരുന്ന മലയാളി നേഴ്സ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞു. ഇന്ത്യൻ വുഡ് നേഴ്സിങ് ഹോമിൽ സ്റ്റാഫ് നേഴ്സായിരുന്ന റീന സാബു ആണ് വിടവാങ്ങിയത്. 54 വയസായിരുന്നു പ്രായം. കഴിഞ്ഞ കുറെ വർഷങ്ങളായി പാലിയേറ്റീവ് പരിചരണത്തിൽ കഴിയുകയായിരുന്നു.
ഇരവിമംഗലം പൂതക്കര കുടുംബാഗമായ സാബു ആണ് ഭർത്താവ്. മക്കൾ: സോബിൻ സാബു, സിമ്ന സാബു, ലീന സാബു. മരുമകൾ: അനബെൽ.
തൊടുപുഴ കരിക്കുന്നം കുഴിപ്പാലക്കൽ കുടുംബാംഗവുമാണ് റീന സാബു. ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായിരുന്ന റീനയും കുടുംബവും ഈസ്റ്റ്‌ബോൺ സ്ഥിരതാമസക്കാരയായിരുന്നു.
മൃതസംസകാരത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
റീന സാബുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply