മുപ്പതാം ജന്‍മദിനം ആഘോഷിക്കുകയാണ് തെന്നിന്ത്യന്‍ നടി റെജിന കസാന്‍ഡ്ര. പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ ഞെട്ടിക്കുന്ന പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ചിത്രം പങ്കുവച്ച് ‘നഗ്ന ചിത്രങ്ങള്‍ കാണാന്‍ ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക..’ എന്നാണ് റെജിന ചിത്രത്തില്‍ കുറിച്ചിരിക്കുന്നത്.
കുട്ടിക്കാലത്തെ രസകരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജന്‍മദിനത്തില്‍ തന്നെ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് കുറിപ്പും റെജിന പങ്കുവച്ചിട്ടുണ്ട്. ഡിസംബര്‍ 13ന് ആണ് താരം തന്റെ മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത്. കേഡി ബില്ല കില്ലാഡി രംഗ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയായത്.
സൈബര്‍ സദാചാരക്കാരോടുള്ള മറുപടിയായാണ് റെജീനയുടെ പോസ്റ്റ് എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. പോസ്റ്റിന് നേരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നെഞ്ചം മരപ്പത്തിലൈ, പാര്‍ട്ടി, ചക്ര, കല്ലപ്പാര്‍ട്ട്, കസഡ തപര എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.
കണ്ട നാള്‍ മുതല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് റെജീന സിനിമയിലേക്ക് എത്തിയത്. തമിഴ്, കന്നഡ, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ട താരം മാനഗരം, ഏവ്, ഏക് ലഡ്കി കോ ദേഖാ തോ ഏസാ ലഗാ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
View this post on Instagram
Leave a Reply